ചാലിയാറില്‍ വള്ളംകളി 24 ന്

കോഴിക്കോട്: ഫറോക്ക് ചാലിയാറില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ഭാഗമായുള്ള രണ്ടാമത് വള്ളംകളി ഒക്ടോബര്‍ 24ന് നടക്കും. ചാലിയാറില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന മത്സരം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ടീമുകളാണ് മത്സരത്തില്‍ മാറ്റൂരയ്ക്കുക. മൂന്ന് ട്രാക്കുകളില്‍ ആയി മൂന്ന് വള്ളങ്ങളാണ് ഒരേ സമയം മത്സരിക്കുക. ഫസ്റ്റ് ലൂസേര്‍സ്, ലൂസേഴ്‌സ്, ഫൈനല്‍ എന്നിങ്ങനെ മൂന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി മറ്റ് ജല കായിക മത്സരങ്ങള്‍ അരങ്ങേറും. കാണികള്‍ക്കായി ഫറോക്ക് പഴയ പാലത്തിന് സമീപം പവലിയന്‍ ഒരുക്കും.

ആദ്യതവണ കാഴ്ചക്കാരെ ആവശ്യത്തിയ മത്സരം ഇക്കുറി വന്‍ ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top