Section

malabari-logo-mobile

ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

HIGHLIGHTS : Walayar is the mother of girls to contest against Dharmadam Pinarayi

തൃശൂര്‍:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായാണ് മത്സരിക്കുന്നത്.

മക്കള്‍ക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേരള യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. കേസ് അന്വേഷിച്ചിതില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

sameeksha-malabarinews

മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയും എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!