Section

malabari-logo-mobile

യുക്രൈനിലെ മകളെയും കാത്ത്

HIGHLIGHTS : Waiting for the daughter in Ukraine

തിരൂരങ്ങാടി: മെഡിക്കല്‍ പഠനത്തിന്നായി യുക്രൈനില്‍ പോയ മകള്‍ക്ക് ഒരു ആപത്തും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഈ കുടുംബം എ ആര്‍ നഗര്‍ വി കെ പടി പിലാത്തോട സൈതലവി -ഖദീജ ദമ്പതികളുടെ മകള്‍ ജുഹാനയാണ് യുക്രൈനിലെ കാര്‍ഗീസ് വി എന്‍ കാറസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഇവര്‍ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കോഴിക്കോട്ടെ ഒരു ഏജന്‍സി വഴി പോയത്.

കിവിയില്‍ നിന്ന് ഏകദേശം 30 മണിക്കൂര്‍ യാത്രാ ദൂരമുണ്ട് കേളേജിലേക്ക്. റഷ്യയുമായി യുദ്ധം ആരംഭിച്ചതോടെ ഏറെ ഭീതിയിലാണെന്ന് ജുഹാന പറയുന്നു.ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ഭയമാണ്.

sameeksha-malabarinews

ഞങ്ങള്‍ 200 ലേറെ ആളുകളാണ് ചെറിയ ഒരു മുറിയില്‍ ദിവസങ്ങളായി കഴിയുന്നത് വെളിച്ചം കുറവ് കയ്യിലുള്ള ഭക്ഷണങ്ങള്‍ തീര്‍ന്നു. വീട്ടുകാര്‍ വിശ മിക്കരുത് എന്ന് കരുതി അവര്‍ക്ക് വിളിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ഞങ്ങള്‍ പറയുന്നു.പല രോടും സഹായം തേടിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം രണ്ട് മണിക്കൂറില്‍ ഒരിക്കലെങ്കിലും ബോംബ് വര്‍ഷിച്ച് പ്രകമ്പനം കൊള്ളുന്നു. പോളണ്ട് വഴി എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നുള്ളതും അടഞ്ഞു. 24 മണിക്കൂറും സൈനികര്‍ ഉള്ള സ്ഥലത്തിലൂടെ 20 മണിക്കൂര്‍ യാത്ര ചെയ്ത് വേണം പോകാന്‍ അത് നടക്കുന്ന കാര്യമല്ല. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കാനാണ് ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയത് അത് പറയാന്‍ എളുപ്പമാണ് ഞങ്ങളുടെ അവസ്ഥ ഞങ്ങള്‍ക്കേ അറിയൂ.ഏതെങ്കിലും വിധത്തില്‍ നാട്ടിലെത്താന്‍ സഹായിക്കണമെന്ന് ജുഹാന സിറാജിനോട് പറഞ്ഞു. ഇടക്കിലെ സൈറണ്‍ മുഴങ്ങും അപ്പോള്‍ ഭയവിഹ്വലരായി. ഒരു പ്രയാസവുമില്ലാതെ മകള്‍ കണ്‍മുമ്പില്‍ എത്തിയെങ്കില്‍ എന്നാണ് ഇവരുടെ തേട്ടം എന്നും ഫോണ്‍ ചെയ്യുന്നു എന്നത് ആശ്വാസമാണ്. മറ്റു കോളേജുകളിലെ പല വിദ്യാര്‍ഥികളും ഇതിനകം തിരിച്ചെത്തി. അവരെ കൊണ്ടുപോയ ഏജന്‍സികള്‍ തന്നെയാണ് അതിന് വഴിയൊരുക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജനപ്രതിനിധികളും ഈ കാര്യത്തില്‍ ആവശ്യമായത് ചെയ്യണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം

കോഴിക്കോട് കിണാശ്ശേരി സ്വദേശി ശബീര്‍ ആണ് ജുഹാനയുടെ ഭര്‍ത്താവ്.ഇവാന്‍ മുഹമ്മദ് (രണ്ടര വയസ്) മകനാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!