വാഫ് സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ് ഉത്ഘാടനവും ജഴ്സി വിതരണവും ഇന്റര്‍ അക്കാദമി ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും ജഴ്സി വിതരണവും സംഘടിപ്പിച്ചു. TMG കോളേജ് കായിക വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസര്‍ ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

വാഫ് കീരനല്ലൂര്‍ ക്യാമ്പിലെ കുട്ടികള്‍ക്കുള്ള ജഴ്സി വിതരണ ഉത്ഘാടനം വാഫ് രക്ഷാകര്‍ത്തൃ പ്രധിനിധി ശ്രീ: സൈതലവി നിര്‍വഹിച്ചു. വാഫിന്റെ സമ്മര്‍ ക്യാമ്പിലൂടെ വളര്‍ന്നു U14 മലപ്പുറം ടീമിലും MSP സ്‌കൂള്‍ ടീമിലും സെലെക്ഷന്‍ ലഭിച്ച ഹരികിരണ്‍ ആദ്യ ജഴ്സി ഏറ്റുവാങ്ങി.

പാലത്തിങ്ങല്‍, കീരനല്ലൂര്‍ ഇന്‍സൈറ്റ് ഗ്രൗണ്ടില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 മണി വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കോവിലകം,ചുടലപ്പറമ്പ്,കീരനല്ലൂര്‍, എന്നീ മൂന്ന് ഇടങ്ങളിലായാണ് വാഫ് അവധിക്കാല ഗ്രാസ്‌റൂട്ട് ലെവല്‍ സമ്മര്‍ ഫുട്‌ബോള്‍ പരിശീലനങ്ങള്‍ നടന്നു വരുന്നത്.

ഇതിന്റെ ഉത്ഘാടനത്തിന്റെ ഭാഗമയാണ് 3 ഇടങ്ങളെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍ അക്കാദമി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഇത് നാലാം തവണയാണ് വാഫ് ഇത്തരത്തില്‍ കുട്ടികള്‍ക്കായി വിപുലമായ രീതിയില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

എഴുപതോളം വരുന്ന കുട്ടികളെ അണ്ടര്‍ 10, അണ്ടര്‍ 12,എബൗ 13 എന്നീ മൂന്ന് വിഭാഗങ്ങളിലായി എട്ടു ടീമുകള്‍ ആക്കി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.വാഫ് പരിശീലകനായ അനൂപ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങിന് വാഫ് ഫൗണ്ടര്‍ ഡയറക്ടറും മുന്‍ കേരള പോലീസ് താരവുമായ വിനോദ് കെ ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ അസീസ് കൂളത്ത് ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വമ്പിശേരി സെക്രട്ടറി അലവി മച്ചിഞ്ചേരി വോയിസ് ഓഫ് കൊട്ടന്തല പ്രസിഡന്റ് റഫീഖ് ചപ്പങ്ങത്തില്‍ എന്നിവര്‍ സംസാരിച്ചു. വാഫ് ഡയറക്ടര്‍ വിബീഷ് വിക്രം സ്വാഗതവും ടെക്‌നിക്കല്‍ ഡയറക്ടര്‍ ലിതോഷ് കുമാര്‍ നന്ദിയും അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top