ഇന്ത്യയില്‍ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തില്‍
വര്‍ഗ്ഗീയത മുഖമുദ്രയാക്കി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിനു കീഴില്‍ മതനിരപേക്ഷതയും ജനാധിപത്യവും തച്ചു തകര്‍ക്കപ്പെടുകയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ യൂണിയന്‍ മലപ്പുറം ജില്ല 56-ാംവാര്‍ഷിക സമ്മേളനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി പ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനാധിപത്യവും മതനിരപേക്ഷതയും തിരിച്ചുപിടിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തില്‍ വിശ്വസിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ ജനപക്ഷ ബദല്‍ സാധ്യമാവുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
രാവിലെ 9 ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ.ശിവശങ്കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. 2024 ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി വി.കെ.രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.വിജിത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.അരുണ്‍ദാസ്(നിലമ്പൂര്‍),ജി.ബി.ശ്രുതി(പെരിന്തല്‍മണ്ണ),എ.ദീപ്തി(മഞ്ചേരി), എം.ഉഷ(മലപ്പുറം), സി.ഗിരീശന്‍(കൊണ്ടോട്ടി),പി.ടി.മുകേഷ്(തിരൂരങ്ങാടി),പി.പ്രവദ(തിരൂര്‍), പി.രാകേഷ്(വളാഞ്ചേരി), പി.മേഘല(പൊന്നാനി) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.എന്‍.കെ.ശിവശങ്കരന്‍ അധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.സരിത, കേന്ദ്ര കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി രാജേഷ്, കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.കെ.ടി.അലി അസ്‌ക്കര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ വി.വിജിത് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.ഗാഥ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഞാറാഴ്ച്ച രാവിലെ 8.30 ന് പ്രതിനിധി സമ്മേളനം തുടരും. പകല്‍ 1.30 ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വി.പി.സക്കറിയ ഉദ്ഘാടനം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




