HIGHLIGHTS : Waf Academy started to find football talent in rural areas
പരപ്പനങ്ങാടി:പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍(വാഫ്),ക്യാമ്പ് ഉദ്ഘാടനവും ജഴ്സി വിതരണവും സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ശാസ്ത്രീയ രീതിയില്‍ പരിശീലനം നല്‍കി മികച്ച കളിക്കാരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്ന് വാഫ് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. ചുടലപ്പറമ്പിനു പുറമേ കീരനല്ലൂരില്‍ ആരംഭിച്ച പുതിയ ക്യാമ്പിന്റെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും ക്യാപ്‌സൂള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ഡോക്ടര്‍ കബീര്‍ മച്ചിഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍
വാഫിന്റെ ചുടലപറമ്പ്, കീരനല്ലൂര്‍ പരിശീലന കേന്ദ്രങ്ങളിലെ എഴുപതോളം വരുന്ന കുട്ടികള്‍ക്കുള്ള ജെഴ്‌സി വിതരണവും സംഘടിപ്പിച്ചു.
വിവിധ കായിക മേഖലകളില്‍ നേട്ടം കൈവരിച്ച വാഫിലെ കുട്ടികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ചടങ്ങില്‍വച്ച് പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ,കായിക വിഭാഗ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ നിസാര്‍ അഹമ്മദ് നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം നഗരസഭാ കൗണ്‍സിലര്‍ അസീസ് കൂളത്ത് നിര്‍വഹിച്ചു.
വാഫ് ഫൗണ്ടര്‍ ഡയറക്ടറും മുന്‍ കേരള പോലീസ് താരവുമായ വിനോദ് കെ. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാഫ് ഡയറക്ടര്‍ വിബീഷ് വിക്രം അധ്യക്ഷനായയി.വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അലവി മച്ചിഞ്ചേരി,റിയാസ് പി കെ ബി,ശരീഫ് ു്,റഫീഖ് ചപ്പങ്ങത്തില്‍,അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.വാഫ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ലിതോഷ് കുമാര്‍ നന്ദി പറഞ്ഞു.