വാഫ് അവധിക്കാല ഗ്രാസ്സ്‌റൂട്ട് ലെവല്‍ ഫണ്ടമെന്റല്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

HIGHLIGHTS : WAAF Holiday Grassroots Level Fundamental Football Coaching Camp

careertech

പരപ്പനങ്ങാടി :- പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ വാഫ് (വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍) ഈ ക്രിസ്തുമസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ഗ്രാസ്‌റൂട്ട് ലെവല്‍ ഫണ്ടമെന്റല്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ തുടക്കവും, പുതുതായി ആരംഭിക്കുന്ന പിഇഎസ് കോവിലകം സ്‌കൂള്‍ ഗ്രൗണ്ടിലെ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഡിസംബര്‍ 20ന് വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് കോവിലകം സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും.

പിഇഎസ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

sameeksha-malabarinews

ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനും ഫുട്‌ബോള്‍ പരിപോഷിപ്പിക്കുന്നതിനുമായി തുടക്കം കുറിച്ച കൂട്ടായ്മയാണ് വാഫ്. താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുമായി വൈകീട്ട് 4.30 ന് പരപ്പനങ്ങാടി കോവിലകം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക : 9400413823.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!