
തിരൂരങ്ങാടി : വിദ്യാര്‍ഥികള്‍ പിന്നെന്ത് ചെയ്യുന്നു എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ സമാപനമായി എസ് എസ് എഫ് വെസ്റ്റ് ജില്ല സ്റ്റുഡന്റസ് കൌണ്‍സില്‍ ചെമ്മാട് ഖുതുബുസ്സമാന്‍ സ്‌കൂളില്‍ നടക്കും. 12 ഡിവിഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 170ലധികം പേര്‍ കൗണ്‍സിലില്‍ പങ്കെടുക്കും.
892 യൂണിറ്റ് 101സെക്ടര്‍ 12 ഡിവിഷന്‍ കൗണ്‍സിലുകളും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും ജില്ലാ പ്രി- കൗണ്‍സിലും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടക്കുന്നത്.
ജില്ലാ ഉച്ചകോടിയിലും മുഴുവന്‍ ഘടകങ്ങളിലെ കൗണ്‍സിലുകളിലും രൂപപ്പെട്ട ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ജില്ലാ കൗണ്‍സിലില്‍ നടക്കുക.മുഴുവന്‍ ചര്‍ച്ചകളും ക്രോഡികരിച്ചാണ് പുതിയ രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രേഖ കൗണ്‍സിലില്‍ ധാരണയാക്കുന്നത്.
പ്രവര്‍ത്തന – സംഘടന – സാമ്പത്തിക റിപ്പോര്‍ട്ടുകളുടെ അവതരണവും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രഖ്യാപനവും കൗണ്‍സിലില്‍ നടക്കും. നടപടിക്രമങ്ങള്‍ക്ക് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല സംഗമം ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി സംസ്ഥാന സെക്രട്ടറി സാബിര്‍ സഖാഫി എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും .എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ തങ്ങള്‍, ശനീബ് മുല്ലക്കര, ഹാരിസ് വയനാട്, സാദിഖ് തെന്നല സംസാരിക്കും എസ് എസ് എഫ് ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിക്കും
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്‌മാന്‍ സഖാഫി ഊരകം, എസ് വൈ എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ പടിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ബഷീര്‍ പറവന്നൂര്‍, എസ് വൈ എസ് മലപ്പുറം ജില്ല പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍,എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ: നൂറുദ്ദീന്‍ റാസി, ശറഫുദ്ദീന്‍ സഖാഫി, എം ജുബൈര്‍ എന്നിവര്‍ സംബന്ധിക്കും.
വൈകിട്ട് 4.30ന് 101 സെക്ടര്‍ ഘടകങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ‘ഇസ്സകോഡ്’ വാളന്റിയര്‍ മാരുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി റാലിയോടെ കൗണ്‍സില്‍ സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്‌സനി, ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല,ജില്ലാ സെക്രട്ടറി ടി അബൂബക്കര്‍ , ഡിവിഷന്‍ ഭാടവഹികളായ മുഹമ്മദ് ജൗഹരി,അസ്ഹര്‍ ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



