കടലുണ്ടി കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു, ചാലിയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ പണി വേഗത്തില്‍ ആരംഭിക്കും: മന്ത്രി

HIGHLIGHTS : Minister P.A. Muhammed Riyaz inaugurated the Kadalundi Community Hall building, and the work on the Chaliyam Fish Landing Center will begin soon: M...

careertech

നവീകരിച്ച കടലുണ്ടി കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം പൊതുമരാമത്ത് ടൂറിസ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വലിയ ചെലവില്ലാതെ പൊതുപരിപാടികള്‍ നടത്താനുള്ള ഇടമാണ് കമ്യൂണിറ്റി സെന്ററിലൂടെ ഒരുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഒത്തു ചേരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഏതൊരു സാമൂഹിക പ്രവര്‍ത്തകന്റെയും കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആകെ 3.94 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. എളമരം കരീം എംഎല്‍എ ആയിരുന്ന അവസാന കാലഘട്ടത്തിലാണ് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി രൂപ അനുവദിച്ചത്. പിന്നീട് വികെസി മമ്മദ് കോയ എംഎല്‍എ ആയപ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നീക്കിവെച്ചു. 2018 ഫെബ്രുവരിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും എംഎല്‍എ ഫണ്ട് ഇതിനായി വകയിരുത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും കടലുണ്ടി ഗ്രാമപഞ്ചായത്തും തുക വകയിരുത്തി.
എങ്ങനെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 400 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ബാല്‍ക്കണിയോടു കൂടിയതാണ് ഹാള്‍ പൂര്‍ത്തിയായതെന്ന് മന്ത്രി പറഞ്ഞു. സ്റ്റേജ്, ഗ്രീന്‍ റൂം, ഡൈനിംഗ് ഹാള്‍, പാന്‍ട്രീ എന്നിവയും ഹാളിലുണ്ട്.

sameeksha-malabarinews

സാങ്കേതിക കാരണങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാകാതിരുന്ന ചാലിയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഇനി അതിവേഗം പുരോഗമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫിഷ് ലാന്‍ഡിംഗ് സെന്ററിന് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള ഉത്തരവ് വനം വകുപ്പ് നല്‍കി കഴിഞ്ഞു. 15 കോടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് ഈ വര്‍ഷം മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി വികെസി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ, കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി സുഷമ, വാര്‍ഡ് മെമ്പര്‍ വിഎസ് അജിത, ടി രാധാഗോപി, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!