വിവാദങ്ങളായ അഭിമുഖങ്ങളുടെ പേരില്‍ വിഎസ് അച്യുതാന്ദനെതിരെ നടപടി സിപിഐഎം കേന്ദ്രകമ്മിറ്റി പരിഗണിക്കും. അഗര്‍ത്തലയില്‍ നടക്കാനിരിക്കുന്ന കേന്ദ്രകമ്മിറ്റിയലായിരിക്കും ഇതു സംബന്ധിച്ച ചര്‍ച്ചയുണ്ടാവുക.
കേരളത്തിലെ വിവിധമാധ്യമങ്ങളക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്, ലാവ്‌ലിന്‍ വിഷയങ്ങളില്‍ വിഎസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്
ഇതേ തുടര്‍ന്ന് പൊളിറ്റ്ബ്യൂറോ ശക്തമായി വിഎസ്സിന്റെ അഭിമുഖത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



