Section

malabari-logo-mobile

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബാത്ത് ടബ്ബ് കുളി വൈറലാകുന്നു

HIGHLIGHTS : ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു.

1ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ബാത്ത് ടബ്ബില്‍ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും കുഞ്ഞ് ജോര്‍ജ്ജിനൊപ്പം കുളിക്കുന്നതും, കുഞ്ഞിന്റെ നാപ്പി മാറ്റാന്‍ സഹായികുന്ന വില്ല്യം രാജകുമാന്റെയും, ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന എലിസബത്ത് രാഞജ്ഞിയുടെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

2

അതെസമയം ഈ ചിത്രങ്ങള്‍ ഒന്നും തന്നെ യഥാര്‍ത്ഥമല്ലെന്നുള്ളതാണ് തമാശ. അലിസണ്‍ ജാക്‌സണ്‍ എന്ന കലാകാരിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ഈ ചിത്രങ്ങള്‍ മോഡലുകളെയും ഡ്യൂപ്പുകളെയും ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

sameeksha-malabarinews

4

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ എങ്ങിനെയായിരിക്കും എന്ന ആലോചനയില്‍ നിന്നാണ് അലിസണ്‍ ഈ ചിത്രങ്ങള്‍ ഒരുക്കിയത്. തന്റെ ഫേസ് ബുക്കിലാണ് അലിസണ്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ചിത്രങ്ങളെ 3കുറിച്ച് ബ്രിട്ടണിലെ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്‌തോടെ അലിസണ്‍ ജാക്‌സണ്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതിനുമുന്‍മ്പും പല പ്രശസ്തരുടെയു ചിത്രങ്ങള്‍ ഇത്തരത്തില്‍ അലിസണ്‍ ഭാവനയില്‍ നിന്നെടുത്ത് ഫോട്ടാകളാക്കിയിട്ടുണ്ട്.

അതെസമയം ചിത്രങ്ങളെ കുറിച്ച് രാജകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. വില്യം കേറ്റ് ദമ്പതികളുടെ പുത്രനായ ജോര്‍ജ്ജിന്റെ മാമോദീസക്ക് കൊട്ടം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!