വെടിവഴിപാട് തയ്യാറാകുന്നു; സദാചാരവാദികള്‍ പൊറുക്കുക

Vedivazhipad_സദാചാരവാദികള്‍ ഭയപ്പെടേണ്ട ഇതൊരു സിനിമ പരസ്യ പോസ്റ്ററിലെ വാചകങ്ങളാണ്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഏറെ കൗതുക മുണര്‍ത്തുന്ന ഈ വാചകം.

2014 ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഈ പോസ്റ്റര്‍ ഇപ്പോള്‍ തന്നെ ഇ-ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ഒന്നിലേറെ കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുരളി ഗോപി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്,മൈഥിലി, അനുശ്രീ, അനുമോള്‍ തുടങ്ങി യുവതാരങ്ങളുടെ ഒരു പടതന്നെയുണ്ട് ഈ ചിത്രത്തില്‍.

 

Share news
error: Content is protected !!
Scroll to Top