90 വയസ്സുള്ള അമ്മയെ ഗൂരൂവായൂര്‍ നടയില്‍ ഉപേക്ഷിച്ച് മക്കള്‍ മുങ്ങി

ammaഗൂരുവായൂര്‍ : ക്ഷേത്രനടയില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചു മൂങ്ങിയ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ഗൂരുവായൂര്‍ മാതൃസദനത്തില്‍ എത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കള്‍ക്കൊപ്പം ഗൂുരവായൂര്‍ ക്ഷേത്രത്തിലെത്തിയ 90കാരിയായ തിരൂവനന്തപുരം പൂതുക്കട സ്വദേശിയായ പത്മാവതിയമ്മയേയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ക്ഷേത്രനടയില്‍ ഇവരെ ഒറ്റക്കായ ഇവര്‍ ബന്ധുക്കളെ അന്വേഷിച്ച നടക്കുന്നതിനിടയില്‍ വീണ് കയ്യൊടിയുകയം ചെയ്തു. എന്തുചെയ്യണമെന്നറിയാതെ അമ്പലനടിയിലിരുന്ന പത്തമാവതിയമ്മയെ ദേവസ്വ്വം ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയില്‍ നിന്ന് വീണ്ടും തെരുവിലെത്തിയ ഇവരെ നാട്ടുകകര്‍ ചേര്‍ന്ന് മാതൃസദനത്തിലെത്തിക്കുകയായിരുന്നു.
സ്വദേശം പറയുന്നുണ്ടെങ്ങിലും വീട്ടുപേരും മേല്‍വിലാസവും വ്യക്തമായി ഓര്‍ക്കാന്‍ പത്മാവതിയമ്മക്കാകുന്നില്ല. എങ്ങിലും തന്റെ ബന്ധുക്കള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

 potoa courtesy doolnews

Share news
error: Content is protected !!
Scroll to Top