കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്;അബ്ദുള്‍ നൂറിന്റെ കൂട്ടാളികള്‍ പിടിയില്‍

തിരൂര്‍: കുറ്റിപ്പുറം നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യ പ്രതി അബ്ദുള്‍ നൂറിന്റെ കൂട്ടാളികളെ ക്രൈംബ്രാഞ്ച് സംഘ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം വലിയപള്ളിയാലില്‍ മുസ്തഫ(40), അന്നത്ത് ഫൈസല്‍(34) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളെ തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് വി ശ്രീജ റിമാന്റ് ചെയ്ത് തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.

2008 ല്‍ നിക്ഷേപ തട്ടിപ്പ് നത്തിയ ഷാന്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരായിരുന്നു ഇരുവരും.

Share news
error: Content is protected !!
Scroll to Top