കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശിതരൂരും തമ്മിലാണ് മത്സരം നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച
വോട്ടെടുപ്പ് വൈകിട്ട് 4 മണിയോടെ അവസാനിക്കും.

വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദല്‍ഹിയില്‍ എത്തിക്കും.ബുധനാഴ്ചയാണ് ഫലം പ്രഖ്യാപിക്കുക.

എ.ഐ.സി.സിയിലും,പി സി സി കളിലും ആയി 67 ബൂത്തുകളിലായി 9308 വോട്ടര്‍മാരാണുള്ളത്

ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.

എ.ഐ.സി.സി യും രഹസ്യ ബാലറ്റ് ലൂടെയാണ് വോട്ടെടുപ്പ്.

കോണ്‍ഗ്രസില്‍ മാറ്റം വേണ്ടവര്‍ തനിക്ക് വോട്ട് ചെയ്യണം എന്നായിരുന്നു തരൂരിനെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top