കോഴിക്കോട്:മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എരഞ്ഞിപ്പാലത്താണ് സംഭവം.
ഷൈന്‍ കുമാര്‍ എന്നയാളാണ് തന്റെ രക്ഷിതാക്കളെ കുത്തി പരിക്കേല്‍പ്പിച്ചത്.അമ്മ ബിജി ,അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റിരിക്കുന്നത് .
തന്നെ അച്ഛനും അമ്മയും അവഗണിക്കുന്നതായും സ്വത്ത് ഭാഗം വെച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ
കാര്യമായ രീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് ഇയാള്‍ അച്ഛനെയും അമ്മയെയും ആക്രമിച്ചതെന്നാണ് വിവരം.
അതേസമയം ഷൈന്‍ കുമാര്‍ കൂടിയ ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും സൂചയുണ്ട്. ഇയാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.



