ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സ്‌കൂള്‍ ബസിനകത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. റായ്ബറേലിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കളൂിന്റെ ബസാണിത്. പാമ്പിനെ കയറിട്ട് കെട്ടിവലിച്ച് പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
https://www.youtube.com/watch?v=W5-Eq9MEurU
അവധിയായിരുന്നതിനാല്‍ അടുത്തുള്ളൊരു ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇവിടെ വച്ച് നാട്ടുകാരാണ് ബസിനകത്ത് എന്തോ അനക്കം ശ്രദ്ധിച്ചത്. നാട്ടുകാര്‍ വന്നുനോക്കിയപ്പോഴാണ് സ്‌കൂള്‍ ബസിന് അടിയിലായി ചുറ്റിപ്പിണഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പ്.
എന്തായാലും ഉടനെ സ്‌കൂള്‍ അധികൃതരെ ഇവര്‍ വിവരമറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ വനം വകുപ്പ് ജീവനക്കാരുമായി സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ജീവനക്കാര്‍ കുരുക്ക് കെട്ടി ഇതിനെ പിടികൂടുന്നതെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. ആദ്യം ബസിനടിയില്‍ നിന്ന് ശ്രമപ്പെട്ട് മുകളിലേക്ക് എത്തിക്കുകയായിരുന്നു.



