Section

malabari-logo-mobile

വോട്ടണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും: ആദ്യ സൂചനകള്‍ 15 മിനിറ്റിനുള്ളില്‍

HIGHLIGHTS : ദില്ലി : വിധി കാത്ത് രാജ്യം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന 542 ലോകസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും...

ദില്ലി : വിധി കാത്ത് രാജ്യം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന 542 ലോകസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ആദ്യസൂചനകള്‍ 8.15ന് തന്നെ അറിഞ്ഞിതുടങ്ങും.

പത്ത് മണിയോടെ ആദ്യ റിസല്‍ട്ട് വരുമെന്നാണ് സൂചന. ഉച്ചയോടെ രാജ്യം എങ്ങിനെ ചിന്തിച്ചു എന്നും മനസ്സിലാകും.

sameeksha-malabarinews

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ 140 കേന്ദ്രങ്ങളില്‍ ആണ് നടക്കുക 29 ഇടങ്ങളിലാണ് വോട്ടണ്ണല്‍ നടക്കുന്നത്.

വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡില്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള ഇലക്ഷന്‍ ഫലം ലഭ്യമാകും.
ഫലം ഇലക്ഷന്‍ കമ്മീഷന്റെ സുവിധ സോഫ്വെയര്‍ വഴി വെബ്‌സൈറ്റില്‍ ലഭ്യമാണ് (https://results.eci.gov.in). 
ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (Play store URL : https://play.google.com/store/apps/details?id=com.eci.citizen)
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ എന്‍ ഐ സി (NIC) ട്രെന്‍ഡ് (TREND) സോഫ്വെയര്‍ വഴിയുള്ള ഫലങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ലഭ്യമാക്കും.(http://trend.kerala.gov.in &http://trend.kerala.nic.in). 
ട്രെന്‍ഡ് മൊബൈല്‍ ആപ്പിലും തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. ട്രെന്‍ഡ് മൊബൈല്‍ ആപ്പ് താഴെ പറയുന്ന വിലാസത്തില്‍നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. (http://trend.kerala.gov.in &http://trend.kerala.nic.in).  കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. .(Playstore URLhttps://play.google.com/store/apps/details?id=trend.kerala.nic.in )
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലും തത്സമയ വിവരം ലഭ്യമാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (Play store URL: https://play.google.com/store/apps/details?id=in.gov.kerala.prd&hl=en_IN).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!