ദേശീയ രക്തദാന ദിന ക്യാമ്പയിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് : റൈറ്റ്‌സ് പാലിയേറ്റീവ് ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററും ബ്ലഡ് ഡോണേര്‍സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ‘ഒക്ടോബര്‍ 1’ ദേശീയ സന്നദ്ധ രക്തദാന ദിന ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്‌സ് ഓഫീസ് പരിസരത്ത് വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ 73 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 63 പേര്‍ രക്തദാനം നിര്‍വ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈല്‍ രക്ത ശേഖരണ വാഹനത്തില്‍ വെച്ച് നടത്തിയ ക്യാമ്പ് ബി ഡി കെ മലപ്പുറം ജില്ലാ ഉപദേശക സമിതി അംഗം അലിമോന്‍ പൂക്കരത്തറ തന്റെ അറുപത്തി ഒന്നാമത് രക്തദാനം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പെരുമ്പടപ്പിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ചു. ക്യാമ്പിന് BDK പൊന്നാനി താലൂക്ക് കോര്‍ഡിനേറ്റര്‍മാരും എയ്ഞ്ചല്‍സ് വിങ്ങ് അംഗങ്ങളും റൈറ്റ്‌സ് പാലിയേറ്റീവ് ഭാരവാഹികളും, വളണ്ടിയര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top