തിരൂരങ്ങാടി: ദേശീയപാത കുളപ്പുറത്തിനും കൂരിയാടിനും ഇടയില്‍ ബസ് തട്ടി കാല്‍നടയാത്രക്കാരന് പരിക്കേറ്റു. മലപ്പുറം വേങ്ങര മിനി കാപ്പ് സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇദേഹത്തെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




