കൊണ്ടോട്ടി: ഇരുപത്തൊന്നുകാരനായ ബിരുദ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ കൂനുള്‍മാട് താമസിക്കുന്ന പൈനാട്ട് പുള്ളാട്ട് ബഷീറിന്റെ മകന്‍ ഷിബിലി തസ്‌നീമിനെയാണ് കാണാതായത്. 19/09/2022 ന് ഉച്ചയ്ക്ക് 2.30 മുതലാണ് കാണാതായത്.
ഇയാള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന കെ എല്‍ 10 എക്യു 3971 ഗ്രേ കളര്‍ ആക്ടിവയും കാണാനില്ല. ബന്ധുക്കള്‍ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9207234715 എന്ന നമ്പറിലോ പോലീസിലോ അറിയിക്കേണ്ടതാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




