കടലുണ്ടി:ഗാന്ധി ജയന്തിയോടനു ബന്ധിച്ച് കടലുണ്ടിയില്‍ കലാ – സാംസ്‌ക്കാരിക സംഘടന വോയ്‌സ് ഓഫ് കടലുണ്ടിയുടെ നേതൃത്ത്വത്തില്‍ യു.പി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്വിസ് മാസ്റ്റര്‍ ആനന്ദ പ്രസാദ് അരിയല്ലൂര്‍ മത്സരം നിയന്ത്രിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട് സമ്മാനദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ പി.വി.മുഹമ്മദ് ഷാഹിദ് ക്യാഷ് പ്രൈസുകള്‍ നല്‍കി.
വോയ്‌സ് ഓഫ് കടലുണ്ടി പ്രസിഡണ്ട് പ്രസാദ് കൊളത്തൊടി അദ്ധ്യക്ഷത വഹിച്ചു.
മണ്ണൂര്‍ കൃഷ്ണ യു. പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി പാര്‍വ്വണ സുജീഷ് ഒന്നാം സ്ഥാനം നേടി. ഇഷ ഫാത്തിമ (യു.എച്ച്.എസ്, ചാലിയം)രണ്ടാം സ്ഥാനവും ജയ്‌ന ദിലീപ് (മണ്ണൂര്‍ കൃഷ്ണ എ.യു.പി.സ്‌ക്കൂള്‍)മൂന്നാം സ്ഥാനവും നേടി.
അര്‍പ്പിത് മണ്ണൂര്‍,പി.ടി. സേതുമാധവന്‍, ഒ.സതീഷ് ബാബു, എന്‍.രാജന്‍ മാസ്റ്റര്‍, മോഹന്‍ ചാലിയം, അനുകുമാര്‍ പുഴക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.



