അതിരപ്പിളളിയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

തൃശൂര്‍:അതിരപ്പിള്ളി വാച്ചുമരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. അങ്കമാലി സ്വദേശിയാണ് ഓട്ടത്തിനിടയില്‍ തകരാറായതിനെ തുടര്‍ന്ന് കാര്‍ ഇവിടെ നിര്‍ത്തിയിട്ട് പോയത്. കാര്‍ നന്നാക്കാനായി എത്തിയപ്പോഴാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയിലും ഇത്തരത്തില്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു വാനും കാട്ടാന തകര്‍ത്തിരുന്നു.

വാച്ചുമരം ഭാഗത്ത് കാട്ടാന ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top