തിരുവനന്തപുരം:വിഴിഞ്ഞം സംഘര്‍ഷങ്ങളുടെ പശ്ചാതലത്തില്‍ ക്രമസമാധാന പാലനത്തിനായി വിഴിഞ്ഞത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി ആണ് സ്‌പെഷ്യല്‍ ഓഫീസര്‍ .അഞ്ച് എസ്പിമാരും സംഘത്തില്‍ ഉണ്ടായിരിക്കും.
സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവും ആണ് ഈ പുതിയ സംഘത്തിന്റെ ചുമതലകള്‍ .
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു .യോഗത്തെ തുടര്‍ന്നാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത് ഡിവൈഎസ്പി മാരും സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തില്‍ ഉണ്ടാകും .ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച് ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തുക.
വിഴിഞ്ഞത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ് .എന്നാല്‍ പ്രദേശത്ത് ക്രമസമാധാനപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്
വിഴിഞ്ഞം ജംഗ്ഷനിലും സമരപന്തലുകളിലുമായി അറുന്നൂറിലേറെ പൊലീസുകാരെയും കൂടുതലായി ഇവിടെ വിന്യസിച്ചിട്ടുണ്ട്.




