കാഴ്ചപരിമിതിയുള്ള യാത്രക്കാരന്‍ ഓടയില്‍ വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ സ്ലാബുകളില്ലാത്ത ഓടയില്‍ വീണ് കാഴ്ച പരിമിതിയുള്ള യാത്രക്കാരന് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി ഷാഹിറാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോടേക്ക് ബസ് കയറാനായി കച്ചേരിപ്പടിയിലെ സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയാണ് ഷാഹിര്‍ അപകടത്തില്‍പ്പെട്ടത്.

കാല്‍വഴുതി കോണ്‍ക്രീറ്റ് ബാറില്‍ തട്ടി രണ്ടരയടി താഴ്ചയിലേക്ക് വീണു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന അഗ്‌നിരക്ഷാ സേനാ അംഗങ്ങള്‍ രക്ഷിക്കുകയായിരുന്നു.

അഗ്‌നിരക്ഷാ സേനാംഗങ്ങളായ സജീഷ്, ഉസ്തി മുബാറക്, സൈനുല്‍ ആബിദ് എന്നിവരാണ് ഷാഹിറിന് തുണയായത്. കൈയ്ക്കും കാലിനും പരിക്കേറ്റു. വെള്ളത്തില്‍ വീണ് മൊബൈല്‍ ഫോണും തകരാറിലായി. സമീപത്തെ വ്യാപാരികള്‍ ഷാഹിറിന് പുതിയ വസ്ത്രങ്ങള്‍ നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top