Section

malabari-logo-mobile

വിഷരഹിത പച്ചക്കറികളുമായി വിഷുച്ചന്ത

HIGHLIGHTS : മലപ്പുറം:വിഷരഹിത പച്ചക്കറികളുമായി വിഷുച്ചന്തക്ക് ഏപ്രില്‍ 13 ന് തുടക്കമാകും. കൃഷി വകുപ്പ്, കുടുംബശ്രീ, ഹോര്‍ട്ടീ കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയ...

മലപ്പുറം:വിഷരഹിത പച്ചക്കറികളുമായി വിഷുച്ചന്തക്ക് ഏപ്രില്‍ 13 ന് തുടക്കമാകും. കൃഷി വകുപ്പ്, കുടുംബശ്രീ, ഹോര്‍ട്ടീ കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ 1105 വിഷുച്ചന്തകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. 40 ആഴ്ചചന്തകളും 42 കുടുംബശ്രീ ചന്തകളും നഗര സഭയ്ക്ക് കീഴില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 12 ചന്തകളും കൂടാതെ മറ്റു 12 ചന്തകളുമാണ് മലപ്പുറം ജില്ലയില്‍ ഒരുങ്ങുന്നത്.

ജൈവരീതിയില്‍ കൃഷിചെയ്ത നാടന്‍ പച്ചക്കറികള്‍ക്കാണ് വിഷുച്ചന്ത പ്രാമുഖ്യം നല്‍കുന്നത്. കൃഷിവകുപ്പിന്റെ കീഴിലുള്ള 400 ആഴ്ചചന്തകള്‍ വഴിയും കുടുംബശ്രീയുടെ കീഴിലുള്ള 450 ആഴ്ചചന്തകള്‍ വഴിയുമാണ് ഗ്രാമപഞ്ചായത്തുകളില്‍ വിഷുച്ചന്ത സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

ഓരോ ജില്ലയിലേയും വിപണിയിലേക്കാവശ്യമായ ഉല്പങ്ങള്‍ അതതു ജില്ലകളിലെ കര്‍ഷകരില്‍ നിന്നാണ് സംഭരിക്കുന്നത്. ജില്ലാതല കമ്മിറ്റിയുടെ തീരുമാനപ്രകാരം ഉല്‍പന്നങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് സമീപ ജില്ലകളിലേക്ക് ഉല്പന്നങ്ങള്‍ നല്‍കുന്നതാണ്. സംഭരണ വിലയേക്കാള്‍ പച്ചക്കറികള്‍ക്ക് 10 ശതമാനവും ഗുണമേന്മയുള്ള ഉല്പങ്ങള്‍ക്ക് 20 ശതമാനവും കര്‍ഷകര്‍ക്ക് അധിക വില നല്‍കും. ഉപഭോക്താക്കള്‍ക്ക് പൊതുവിപണിവിലയെക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയിലും ഉല്പന്നങ്ങള്‍ ലഭിക്കും. ജില്ലാതല വിപണന കമ്മിറ്റികള്‍ മുഖേനയാണ് ഉല്പങ്ങളുടെ വില കണക്കാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!