7ന് മലപ്പുറത്ത് ഹംസമാരുടെ സംഗമം

മലപ്പുറം: ശനിയാഴ്ച മലപ്പുറത്ത് ഹംസമാരെ തടഞ്ഞ്‌വീഴും. മലപ്പുറം ജില്ലയിലെ ഹംസ എന്ന് പേരുള്ളവരുടെ സംഗമം ‘നമ്മള്‍ ഹംസമാര്‍’ ശനിയാഴ്ച മലപ്പുറം ഡിടിപിസി ഹാളില്‍ വെച്ചു നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന സംഗമം വൈകീട്ട് സമാപിക്കും.

ഹംസ എന്ന പേരുള്ളവര്‍മാത്രമാണ് സംഗത്തിലെ ക്ഷണിതാക്കള്‍. പേരും, ജില്ലയിലാണെന്ന് തെളിയിക്കുന്ന ഫോട്ടോ പതിച്ച തരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിക്കാനാണ് സംഗമം നടത്തുന്നത്. പ്രായം കൂടിയവരും പിഞ്ചുകുഞ്ഞുങ്ങളുമായ ഹംസമാരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഹംസ അഞ്ചുമുക്കില്‍, ലൗലി ഹംസ ഹാജി, യോഗ്യന്‍ ഹംസ, ഹംസ നെടിയിരിപ്പ്, ഹംസ അമ്പാളി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top