മലപ്പുറം:കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തിൽ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ജുമൈല തണ്ടുതുലാൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയിൽ വിൽപ്പനക്കുണ്ട്.
സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീർ ഹുസൈൻ, നൂറേങ്ങൽ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുൽ ഹക്കീം, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷംല റിയാസ്, വിനീത, ഷീന, കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, സഹിർ, അബ്ദുൽസമദ് ഉലുവാൻ, സൽമ, സമീറ, ശിഹാബ്, കദീജ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും.




