കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. ഹെലികോപ്റ്ററിലാണ് നേതാക്കള്‍ കല്‍പ്പറ്റയില്‍ എത്തിയത്.
വന്‍ സ്വീകരണമാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നല്‍കിയത്. റോഡ് ഷോയിലൂടെയാണ് നേതാക്കള്‍ പൊതുസമ്മേളന വേദിയില്‍ എത്തിയത്.
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിലെത്തുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
ചെറുവയല്‍ രാമന്‍ രാഹുല്‍ ഗാന്ധിക്ക് അമ്പും വില്ലും സമ്മാനിച്ചു. റോഡ് ഷോയ്ക്ക് ശേഷം സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.




