Section

malabari-logo-mobile

മാനന്തവാടിയിലെ അക്രമകാരിയായ ആനയെ മയക്കുവെടി വെക്കും;മന്ത്രി എ കെ ശശീന്ദ്രന്‍

HIGHLIGHTS : Violent elephant in Mananthavadi to be drugged; Minister AK Saseendran

കല്‍പ്പറ്റ: മാനന്തവാടിയില്‍ ഭീതി വിതച്ച അക്രമാസക്തനായ കാട്ടാനയെ വെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു.മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നു. മൂന്ന് മണിക്കൂര്‍ സിഗ്നല്‍ ലഭിച്ചില്ല. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലെന്നും പ്രോട്ടോകോള്‍ വേണമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്ന 30.11.2023 ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിട്ടിതായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!