Section

malabari-logo-mobile

മാനന്തവാടിയില്‍ വന്‍ പ്രതിഷേധം;അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

HIGHLIGHTS : Massive protest in Mananthavadi; locals protest with Aji's dead body

മാനന്തവാടി: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മരിച്ച അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിരോധം തുടരുകയാണ്.
വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. അതെസമയം മാന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ എസ്പിയെ നാട്ടുകാര്‍ ഗോ ബാക്ക് വിളികളുമായി തടഞ്ഞിരുന്നു.മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ജില്ലാ കലക്ടറെയും പ്രതിഷേധക്കാര്‍ തടഞ്ഞു.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ഇന്ന് രാവിലെ ഏഴരമണിയോടെ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!