HIGHLIGHTS : Violence against railway employee in Tengashi; Special team to investigate
തെങ്കാശിയില്‍ ജോലിക്കിടെ റെയില്‍വേ ജിവനക്കാരിക്ക് നേരെയുണ്ടായ അതിക്രമം അന്വേഷിക്കാന്‍ പ്രത്യക റെയില്‍വേ അന്വേഷണ സംഘം. ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുക.
കഴിഞ്ഞ 16 ാം തിയതി രാത്രിയിലാണ് തെങ്കാശി പാവുചത്രത്ത് റെയില്‍വേ ഗേറ്റ് കീപ്പറായ മലയാളി യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. അക്രമി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതി റെയില്‍വേ കെട്ടിടത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു . എന്നാല്‍ യുവതിയെ പിന്‍തുടര്‍ന്ന പ്രതി കല്ലുകൊണ്ട് തലയ്ക്കും കൈക്കും അടിച്ചു പരിക്കേല്‍പ്പിച്ചു. തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ യുവതി തുരുനെല്‍വേലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതെസമയം പ്രതിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായാണ് വിവരം.