HIGHLIGHTS : Couple holds record for longest underwater kiss
വെള്ളത്തിനടിയില്‍ ഏറ്റവും കൂടുതല്‍ നേരം ചുംബിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് ദമ്പതിമാര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ദമ്പതികളായ ബെത് നീലും മൈല്‍സ് ക്ലോറ്റിയറുമാണ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
മാലദ്വീപിലെ ഒരു ഹോട്ടിലാണ് ഇതിനായി വേദി ഒരുക്കിയത്. 13 വര്‍ഷം മുന്‍പ് ഇറ്റാലിയന്‍ ടി വി ഷോയില്‍ 3 മിനിറ്റ് 24 സെക്കന്റ് എന്ന റെക്കോഡിനെ മറികടന്നാണ് ബെതിം മൈല്‍സും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വെള്ളത്തിനടിയിലെ ദീര്‍ഘ ചുംബനം ഏറെ പ്രയാസകരമായിരുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. വാലന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച റെക്കോര്‍ഡിന്റെ സന്തോഷം മക്കള്‍ക്കൊപ്പം ആഘോഷിക്കുകയാണ് ഈ ദമ്പതിമാര്‍.