കൊല്ലം : തമിഴ്‌നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയില്‍ . കൊല്ല പത്തനാപുരം സ്വദേശി അനീഷ് (28)ാണ് അറസ്റ്റിലായത്. ചെങ്കോട്ടയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയില്‍ പെയിന്റിംഗ് തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന അനീഷ് മുന്‍പും ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ട്. കേരളത്തില്‍ കൊല്ലം കുന്നിക്കോട് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്.
അതിക്രമവുമായി ബന്ധപ്പെട്ട് സംശയമുളള നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




