റാസല്‍ഖൈമയില്‍ സഞ്ചാരികള്‍ക്ക് കൗതുകമായ് വിന്റേജ് ജീപ്പ് ടാക്‌സി സര്‍വീസ്

റാസല്‍ഖൈമ:വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ വിന്റേജ് ജീപ്പുകള്‍ റാസല്‍ഖൈമയില്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നു. റാസല്‍ഖൈമ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് വിന്റേജ് ജീപ്പുകളെ പുതുമയോടെ നിരത്തിലിറക്കിയിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ വിന്റേജ് ജീപ്പുകളിലെ ടാക്‌സി സേവനം ലഭ്യമാകും. അല്‍ മര്‍ജാന്‍ ദ്വീപിലെ സ്ഥലങ്ങള്‍, ദ്വീപിനെ അല്‍ ഖവാസിം കോര്‍ണിഷുമായി കണക്ഷന്‍ റൂട്ട്, അല്‍ ഖവാസിം കോര്‍ണിഷ് റൂട്ട് എന്നിവടങ്ങളിലൂടെയായിരിക്കും വിന്റേജ് ജീപ്പ് സര്‍വീസ് നടത്തുക.

വിന്റേജ് ജീപ്പിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ മനോഹരമായ അനുഭവമാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top