ക്ഷമ ചോദിച്ച് വിനായകന്‍

ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ തന്റെ ഭാഷാപ്രയോഗത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സഹോദരിക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്ന് നടന്‍ വിനായകന്‍. വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്ക് ഇതിന് താല്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന ഈ മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും . എനിക്ക് വേറെ ആര്‍ക്കെങ്കിലും ഒപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും . ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ?നിങ്ങള്‍ എനിക്ക് പറഞ്ഞുതാ’ എന്നാണ് കഴിഞ്ഞദിവസം വിനായകന്‍ ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിനായകനെതിരെ ശക്തമായ
പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെടെയാണ് ഫേസ്ബുക്ക്
പോസ്റ്റിലൂടെ മാധ്യമപ്രവര്‍ത്തകയോട് ക്ഷമചോദിച്ച് വിനായകന്‍ പോസ്റ്റിട്ടിരിക്കുന്നത്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .

 

 

 

Share news
error: Content is protected !!
Scroll to Top