ഒറ്റ ലുക്കില്‍ ഡിക്യുവിനെ മറികടന്ന് വിനയ് ഫോര്‍ട്ട്; വൈറലായി വിനയ് ഫോര്‍ട്ടിന്റെ ചിത്രങ്ങള്‍

നിവിന്‍ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേദിയിലേക്ക് കടന്നുവന്ന വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചാര്‍ളി ചാപ്ലിന്‍ ലുക്കില്‍ മീശയും ചുരുണ്ട മുടിയും കൂളിംഗ് ഗ്ലാസുമൊക്കെ വച്ചാണ് വിനയ് ഫോര്‍ട്ട് പ്രസ്സ് മീറ്റിന് എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ ശ്രദ്ധയും ദുല്‍ഖര്‍ സല്‍മാനിലും കിംഗ് ഓഫ് കൊത്ത പ്രമോഷനിലുമായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ അജു വര്‍ഗീസ് അടക്കമുള്ളവര്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്കിനെ കുറിച്ചുള്ള രസകരമായ പോസ്റ്റുകളുമായി എത്തി. ഉമ്മന്‍ കോശിയെ ഇഷ്ടമായി എന്നാണ് അജു വര്‍ഗീസ് കമന്റ് ചെയ്യുന്നത്.

തന്റെ ലുക്കുമായി ബന്ധപ്പെട്ട ട്രോളുകള്‍ വിനയ് ഫോര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മഞ്ജുവിന്റെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഞാന്‍. വളരെ ഇന്‍ട്രസ്റ്റിംഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവുമാണ്. അതുകൊണ്ട് ഈ കോലം ഞാന്‍ അങ്ങ് സഹിക്കുകയാണ്. സെപ്റ്റംബര്‍ പകുതിവരെ ഈ കോലത്തില്‍ തന്നെ ഞാന്‍ നടക്കേണ്ടി വരും ‘ വിനയ് ഫോര്‍ട്ട് പറയുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും ഒരു കൊള്ളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോടു കൂടിയാണ് ഈ ചിത്രം എത്തുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി, ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top