പാലക്കാട് ബസ് മറിഞ്ഞു;2 മരണം;നിരവധിപേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.പൊന്നാനി സ്വദേശി സൈനബ, കുറ്റ്യാടി സ്വദേശി ഇഷാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിരുവാഴിയോട് കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത് . അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍പ്പെട്ടവര്‍ക്കാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വിവരം. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 38 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

റോഡിന്റെ വശത്തുണ്ടായിരുന്ന കുഴിയില്‍പ്പെട്ട് നിയന്ത്രണം വിട്ട് ബസ്സ് മറിയുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിത്തിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top