മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നുവീണു;17 പേര്‍ മരിച്ചു

മിസോറാമില്‍ റെയില്‍വേ പാലം തകര്‍ന്ന് അപകടം. അപകടത്തില്‍ 17 പേര്‍ മരിച്ചതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 ഓളം തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സായിറങ്കിലാണ് നിര്‍മ്മാണത്തിലുള്ള പാലം തകര്‍ന്ന് അപകടം സംഭവിച്ചിരിക്കുന്നത്.കുറിങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top