Section

malabari-logo-mobile

കൈക്കുലി വാങ്ങിയ പറപ്പുര്‍ വില്ലേജ് ഓഫീസറെ മന്ത്രി സസ്‌പെന്റ് ചെയ്തു

HIGHLIGHTS : കോട്ടക്കല്‍: തിരച്ചറിയില്‍ രേഖക്ക് 5000 രുപ കൈക്കൂലി വാങ്ങിയ മലപ്പുറം പറപ്പുര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണനലെ റവന്യമന്ത്രി ചന്ദ്രശേഖരന്‍ സസ്‌പെന്റ...

സംഭവമറിഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറപ്പുര്‍ വില്ലേജ് ഓഫീസ് ഉപരോധിക്കുന്നു
സംഭവമറിഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറപ്പുര്‍ വില്ലേജ് ഓഫീസ് ഉപരോധിക്കുന്നു

 

 

 

 

 

കോട്ടക്കല്‍: തിരച്ചറിയില്‍ രേഖക്ക് 5000 രുപ കൈക്കൂലി വാങ്ങിയ മലപ്പുറം പറപ്പുര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണനലെ റവന്യമന്ത്രി ചന്ദ്രശേഖരന്‍ സസ്‌പെന്റ് ചെയ്തു
ജനനസര്‍ട്ടിഫിക്കേറ്റിലും സ്‌കുള്‍ സര്‍ട്ടിഫിക്കേറ്റിലും വീട്ടുപേരില്‍ വത്യാസം വന്നതിനെ തുടര്‍ന്ന് രണ്ട് രേഖകളിലെയും ആള്‍ ഒന്നാണെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിാണ് ഈ തുക കൈക്കുലി വാങ്ങിയത്. മുാവായിരം രൂപ വരെ കൊടുക്കാന്‍ ഇവര്‍ തയ്യാറായെങ്ങിലും 5000 വേണമെന്ന് വില്ലേജ് ഓഫീസര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തടുര്‍ന്ന് ഇവര്‍ ഒരു ചാനല്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും കൈക്കുലി വാങ്ങുന്നത് ക്യാമറയില്‍ കുടുക്കുകയുമായിരുന്നു
തലസ്ഥാനത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വാര്‍ത്തയറിഞ്ഞ മന്ത്രി ഉടനെ തന്നെ റവന്യു അഡീഷണല്‍ സെക്രട്ടറിയോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വില്ലേജ് ഓഫീസര്‍ മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!