Section

malabari-logo-mobile

തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാര്‍ നല്‍കി ഉലകനായകന്‍

HIGHLIGHTS : Vikram, the world hero, gave a luxury car to his biggest fan director

വന്‍ ബോക്‌സോഫീസ് നേട്ടം കൈവരിച്ച ‘വിക്രം’ സിനിമയുടെ സംവിധായകന് സമ്മാനവുമായി നായകനും നിര്‍മാതാവുമായ കമല്‍ഹാസന്‍. ലെക്സസ് എന്ന ആഡംബര കാറാണ് ലോകേഷിന് കമല്‍ ഹാസന്‍ സമ്മാനമായി നല്‍കിയത്. കാറിന്റെ താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ലോകേഷ് കനകരാജിനോട് തനിക്കുള്ള സ്‌നേഹവും നന്ദിയും അറിയിച്ചുകൊണ്ട് കമല്‍ സ്വന്തം കൈപ്പടയിലെഴുതി തനിക്കയച്ച കത്ത് സംവിധായകന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

ലോകേഷ് കനകരാജ് സംവിധാനംചെയ്ത വിക്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. നാലുദിവസത്തിനുള്ളില്‍ മുടക്കുമുതലിന്റെ ഇരട്ടിയോളം കളക്ഷന്‍ നേടിയ സന്തോഷത്തിലാണ് ലക്‌സസ് കാര്‍ ലോകേഷിന് കമല്‍ സമ്മാനിച്ചത്.
ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നിലവില്‍ 175 കോടിയാണ് വിക്രം ആഗോള തലത്തില്‍ നേടിയത്. തമിഴ്നാട്ടിലും ആദ്യ ദിനം ചിത്രം 30 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

sameeksha-malabarinews

വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

ലോകേഷിന് കമല്‍ ഹാസന്‍ അയച്ച കത്ത്

വിശപ്പുള്ളവനാകുക, നിന്റെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. പ്രിയപ്പെട്ട ലോകേഷ്, പേരിന് മുമ്പില്‍ ഞാന്‍ ശ്രീ എന്ന് ചേര്‍ക്കാതിരുന്നത് ബോധപൂര്‍വമാണ്. ഇത് നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണമായതുകൊണ്ട് കനകരാജിന് (ലോകേഷിന്റെ അച്ഛന്‍) അങ്ങയുടെ മേലുള്ള അവകാശം അദ്ദേഹത്തോട് ചോദിക്കാതെ ഞാന്‍ എടുക്കുകയാണ്. എന്നിരുന്നാലും പൊതുസമൂഹത്തില്‍ അങ്ങയുടെ പദവിയോടുള്ള ആദരവ് എന്നത്തേയും പോലെ തുടരും.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരായ ആരാധകര്‍ക്കായുള്ള എന്റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുന്‍കാലങ്ങളില്‍ നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്റെ ആരാധകരില്‍ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങള്‍ക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാല്‍, അത് ഞാന്‍ ആണെങ്കില്‍ക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാല്‍ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ആ സ്തുതിപുഷ്പമാലയിലെ വാക്കുകള്‍ ആര്‍ക്കും ഉപയോഗിക്കാമല്ലോ.. ഈ വിധം ഇനിയും തുടരാന്‍ ആശംസകള്‍. അക്ഷീണനായിരിക്കുക, ഉണര്‍ന്നിരിക്കുക, വിശപ്പുള്ളവനാകുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാന്‍, കമല്‍ ഹാസന്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!