Section

malabari-logo-mobile

‘ഇടവപ്പാതി’ സാഹിത്യ സൗഹൃദ സംഗമം

HIGHLIGHTS : 'Edavapathi' Literary Friendly Gathering

ഇടവപ്പാതി സാംസ്‌കാരിക സമിതിയും പട്ടാമ്പി,കണ്ണന്നൂര്‍ വി.വി കൃഷ്ണന്‍ സ്മാരക വായനശാലയും സംയുക്തമായി ഏകദിന സാഹിത്യ സൗഹൃദ സംഗമം നടത്തുന്നു. 2022 ജൂണ്‍ 11 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെ നടക്കുന്ന സംഗമത്തില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

കവി എസ്.ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍, ‘കാവ്യ ബിംബങ്ങളുടെ മനഃശാസ്ത്രം’- എം.എം സചീന്ദ്രന്‍,’ ‘എഴുത്തിലെ ജെന്റര്‍ പൊളിറ്റിക്‌സ്’- രോഷ്‌നി സ്വപ്ന, ‘പുതിയ കവിതയും
മൂന്നു ചോദ്യങ്ങളും’- വിമീഷ് മണിയൂര്‍, ‘കവിതയും ഗാന ശാഖയും’- വി.ആര്‍ സുധീഷ്, ‘ജീവിതാഖ്യാനത്തിന്റെ പുതുവഴികള്‍’- എം.ശബരീഷ്, ‘സൈബര്‍ എഴുത്തിന്റെ വളര്‍ച്ചയും തുടര്‍ച്ചയും’- വിഷ്ണു പ്രസാദ്, ‘കവിതയുടെ നാനാര്‍ത്ഥങ്ങള്‍’- സി.പി ചിത്രഭാനു, ‘വാക്കും വിചാരവും’- ആസാദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കും.

sameeksha-malabarinews

സംഗമത്തിന്റെ ഭാഗമായി രാജേഷ് നന്ദിയംകോടിന്റെ വിത്ത് യാത്രാ പരിപാടിക്ക് ആശംസകള്‍ നേരുകയും പല വിത്തുകള്‍ വിവിധ ഇടങ്ങളില്‍ പാകുകയും ചെയ്യും. കണ്ണന്നൂര്‍ വി.വി കൃഷ്ണന്‍ സ്മാരക വായന ശാലാ പരിസരത്ത് നടക്കുന്ന സംഗമത്തില്‍ പ്രഭാഷണം,കവിയരങ്ങ്, നാടന്‍ പാട്ട്, ചിത്രപ്രദര്‍ശനം, സംവാദം, പുസ്തകോത്സവം, വിവിധ കലാപരിപാടികള്‍ മുതലായവ ഉണ്ടാവും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9846697314 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിശദ വിവരങ്ങള്‍ അറിയാനാവും. കണ്‍വീനര്‍ ശ്രീജിത്ത് അരിയല്ലൂര്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!