HIGHLIGHTS : സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കെ .ടി ജലീല്‍ എം എല്‍ എ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തി...

സര്‍ക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകള്‍ തന്നെ വീണ്ടും അവതരിപ്പിക്കുകയാണ് സ്വപ്ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
എല്ലാ ആഴ്ചയും മുഖ്യമന്ത്രി ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ചര്‍ച്ച നടത്താറുണ്ട്. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്നയ്ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമ
മുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു.
