Section

malabari-logo-mobile

‘മലയാളം മറക്കുന്ന മലയാളി’ സെമിനാര്‍ വിജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Vijisha Vijayan inaugurated the seminar 'Malayalam Forgetting Malayalam'

പരപ്പനങ്ങാടി : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ മലയാളം മറക്കുന്ന മലയാളി എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാര്‍ എഴുത്തുകാരിയും, അധ്യാപികയുമായ വിജിഷ വിജയന്‍ വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ പ്രസക്തിയെ കുറിച്ച് വിജിഷ വിജയന്‍ വിദ്യാര്‍ത്ഥികളുമായ സംവദിച്ചു. തുടര്‍ന്ന് താന്‍ എഴുതിയ എന്റെ കടിഞ്ഞൂല്‍ പ്രണയ കഥനങ്ങള്‍ എന്ന പുസ്തകം കോളേജ് ലൈബ്രറിക്ക് കൈമാറി. പുസ്തകം സെന്റര്‍ കോ – ഓഡിനേറ്റര്‍ ജിഷ. ടി ഏറ്റുവാങ്ങി.

ചടങ്ങിന് അധ്യാപിക ഇന്ദു ചാക്കോ സ്വാഗതവും, ലൈബ്രേറിയന്‍ ജിത്തു വിജയ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ വിവിധ ദിവസങ്ങളിലായി ഭാഷയും കവിതയും, ഭാഷയും വായനയും, ഡിസബിലിറ്റി മേഖലയിലെ കലയുടെ സാധ്യത, മലയാളം മറക്കുന്ന മലയാളി എന്നി വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചതായി സെന്റര്‍ കോ- ഓഡിനേറ്റര്‍ ജിഷടിഅറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!