Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ ഉര്‍ദു ദേശീയ സെമിനാര്‍

HIGHLIGHTS : Calicut University News; Urdu National Seminar at Calicut

കാലിക്കറ്റില്‍ ഉര്‍ദു ദേശീയ സെമിനാര്‍

ഉര്‍ദു ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവകുപ്പ് ഒമ്പത് മുതല്‍ 11 വരെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ തുടങ്ങുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് 4.30-ന് ഗസല്‍ അരങ്ങേറും. എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസര്‍ എന്‍. മൊയ്തീന്‍കുട്ടി വിഷയം അവതരിപ്പിക്കും. വിവിധ സെഷനുകളില്‍ പ്രൊഫ. സയ്യിദ് ഖലീല്‍ അഹമ്മദ്, പ്രൊഫ. സയ്യിദ് സജാദ് ഹുസൈന്‍, ഡോ. നകുലന്‍ കണ്ടോത്ത് വളപ്പില്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും.

sameeksha-malabarinews

ടെക്‌നീഷ്യന്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സിഫില്‍ (സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. ട്യൂഷന്‍ ഫീ

എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ട്യൂഷന്‍ ഫീ 500 രൂപ പിഴയോടു കൂടി അടയ്ക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2010 വരെ പ്രവേശനം ബി.ഫാം. ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഡിസംബര്‍ 3-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 21-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2022 പരീക്ഷ 21-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും 21-ന് തുടങ്ങും.

പരീക്ഷാ ഫലം

എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!