Section

malabari-logo-mobile

ഐ ലീഗ് ഫുട്ബാളിനെ വരവേല്‍ക്കാനൊരുങ്ങി പയ്യനാട്

HIGHLIGHTS : Hero I League matches for the 2022-2023 season will begin on Saturday, November 12 at the Mancheri Payyanad Stadium

മഞ്ചേരി: 2022-2023 സീസണിലെ ഹീറോ ഐ ലീഗ് മത്സരങ്ങള്‍ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നവംബര്‍ 12 ശനിയാഴ്ച്ച തുടക്കമാകുന്നു.ഉത്ഘാടന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഗോകുലം കേരള എഫ്‌സിയും കൊല്‍ക്കത്തന്‍ വമ്പന്മാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങും തമ്മില്‍ മാറ്റുരക്കും.

വൈകുന്നേരം 4:30നാണ് കിക്കോഫ്.കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്മാരാണ് ഗോകുലം.തുടര്‍ച്ചയായി രണ്ട് സീസണില്‍ ഐ ലീഗ് കിരീടം നേടിയ ഏക ക്ലബ് കൂടിയാണ് അവര്‍.ഹാട്രിക് കിരീടം ലക്ഷ്യം വെച്ചിട്ടാണ് ഗോകുലത്തിന്റെ വരവ്.എതിരാളികളായ മുഹമ്മദന്‍സിന് അവസാന സീസണില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്ടപ്പെട്ടത്.ഈ സീസണിലെ ചാമ്പ്യന്മാര്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് നേരിട്ട് എന്‍ട്രി ലഭിക്കുന്നത് കൊണ്ട് തന്നെ ഐ ലീഗില്‍ ഇപ്രാവശ്യം ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.

sameeksha-malabarinews

2017മുതല്‍ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഹോം മത്സരങ്ങള്‍ കളിച്ചിരുന്ന ഗോകുലം കേരള എഫ്‌സി ഈ സീസണില്‍ തങ്ങളുടെ ആദ്യത്തെ 6 ഹോം മാച്ചുകള്‍ പയ്യനാട് വെച്ചിട്ടാണ് കളിക്കുന്നത്.ശേഷമുള്ള 4 ഹോം മത്സരങ്ങള്‍ കോഴിക്കോട് വെച്ച് തന്നെയാണ് നടക്കുക.സന്തോഷ്ട്രോഫിക്ക് പിന്നാലെ വീണ്ടും പയ്യനാടില്‍ പന്തുരുളുന്നതിന്റെ ആവേശത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!