തിരൂരങ്ങാടി നഗരസഭയില്‍ വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കം

തിരൂരങ്ങാടി മുനിസിപ്പാലിറ്റി 2025- 26 അക്കാദമിക വര്‍ഷം വിജയഭേരി – വിജയസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും,
എല്‍എസ്എസ്, യുഎസ്എസ് വിജയികളെ ആദരിക്കലും നടന്നു.വിദ്യാലയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോക്കത്തിലെത്തിക്കുന്നതാണ് വിജയ സ്പര്‍ശം,
പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്‌കൂളുകളെ ആദരിച്ചു, ,
സംസ്ഥാന തലത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് പുരസ്‌കാരം നേടിയ ജിഎംയുപി സ്‌കൂള്‍ വെന്നിയൂരിനെയും ആദരിച്ചു,

പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു വികസന കാര്യ ചെയര്‍മാന്‍,
ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.സോനാ രതീഷ്, സി.പി സുഹറാബി ,ഇ.പി,ബാവ, ലിജ ജയിംസ്, ഒ. ഷൗഖത്തലി, കെ. കദിയാമുടീച്ചര്‍,
സി.എച്ച് അജാസ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top