HIGHLIGHTS : Banks should be vigilant against financial crimes: Collector V R Vinod
മലപ്പുറം:സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന പ്രവണത ജില്ലയില്‍ അടുത്തായി കണ്ട് വരുന്നുണ്ട്. ഇത്തരം പ്രവണത തടയുന്നതിന് ബോധവത്കരണം ശക്തമാക്കണം. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സഹായം ബാങ്കുകള്‍ നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ വി.എസ്. അഖില്‍, ലീഡ് ഡിസ്ട്രിക് മാനേജര്‍ അഞ്ജന ദേവ്. കാനറ ബാങ്ക് എ.ജി.എം. എം. പുലി സായ് കൃഷ്ണ, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


