എന്‍ ഡി അപ്പച്ചന്‍ രാജി വെച്ചു

വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. മുന്‍ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായതിന് പിന്നാലെയാണ് എന്‍ ഡി അപ്പച്ചന്റെ രാജി.

ടി.ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല. സ്വന്തം നിലയില്‍ രാജി സമര്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.

ഗ്രൂപ്പ് തര്‍ക്കം, നിയമന കോഴ, പ്രാദേശിക തലത്തിലെ അഭിപ്രായഭിന്നത തുടങ്ങിയ വിഷയങ്ങളൊക്കെ എന്‍ ഡി അപ്പച്ചനെ രാജിയിലേക്ക് നയിച്ചെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top