ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ദിനമാണ് വിജയദശമി.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ നീണ്ട നിരയാണ് ഉള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി.സാംസ്‌കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുന്ന ദിവസം. വാദ്യ-നൃത്ത സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകാറുണ്ട്.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരാന്‍ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തില്‍ പങ്കാളികളാകുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top